സൗദി അറേബ്യയിൽ ടാക്സി ചാർജ് വർധിപ്പിച്ചു; ഇനി മിനിമം ചാർജ് 10 റിയാൽ

Published : Mar 14, 2022, 08:04 PM IST
സൗദി അറേബ്യയിൽ ടാക്സി ചാർജ് വർധിപ്പിച്ചു; ഇനി മിനിമം ചാർജ് 10 റിയാൽ

Synopsis

പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ ചാർജ് (നാല് യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെ ഇത് അഞ്ച് റിയാലായിരുന്നു.   

റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിൽ പൊതു ടാക്സി ചാർജ് വർധിപ്പിച്ചു. ടാക്സി ചാർജ് വർധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ ചാർജ് (നാല് യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെ ഇത് അഞ്ച് റിയാലായിരുന്നു. 

ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനുള്ള ചാർജ് 1.8 റിയാലിന് പകരം 2.1 റിയാലായി ഉയർത്തി. ടാക്സി സർവിസ് ചാർജ് 16.36 ശതമാനം ഉയർത്തിയപ്പോൾ ‘ഓപ്പണിങ്’ ചാർജ് 5.5 റിയാലിന് പകരം 6.4 റിയാലായി ഉയർത്തിയിട്ടുണ്ട്. വെയ്റ്റിങ് ചാർജ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനുട്ടിന് ചാർജ് 12.5 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് 0.8 റിയാലിന് പകരം 0.9 റിയാൽ ആയിരിക്കും. അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്സികൾക്കുള്ള ചാർജ്ജും വർധിപ്പിച്ചിട്ടുണ്ട്. മീറ്റർ ഓപ്പണിങ്ങിനുള്ള ചാർജ് 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച് പുതിയ ചാർജ് ആറ് റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന് ചാർജ് രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് മിനിറ്റിന് 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.


റിയാദ്: ആളുകൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ ലംഘിച്ച 120 ലേബർ ക്യാമ്പുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിയമവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ നടത്തിയ പരിശോധക്കിടയിലാണ് ഇത്രയും താമസസ്ഥലങ്ങൾ അടച്ചുപൂട്ടിയത്. 

ജിദ്ദ ഗവർണറേറ്റിന്‍റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി 630 പരിശോധന സന്ദർശനങ്ങൾ ഇതുവരെ നടത്തി. അടച്ചുപൂട്ടൽ ശിക്ഷയിലേക്ക് കടക്കാത്ത നിരവധി താമസ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്‍തിട്ടുണ്ട്. നിയമലംഘനം നടത്തി തൊഴിലാളികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ പിഴ ഇല്ലാതിരിക്കാൻ എത്രയും വേഗം പദവികൾ ശരിയാക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. മുനിസിപ്പൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലേബർ ക്യാമ്പുകളിൽ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനുന്നള്ള പരിശോധന തുടരും. അതോടൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.


റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് (Children below five years) രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം (Ministry of Hajj and Umrah, Saudi Arabia) അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എൻജി. ഹിഷാം ബിൻ അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്. 

എന്നാൽ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‍കാരത്തിനും ഈ പ്രായക്കാരായ കുട്ടികൾക്ക് അനുമതിയില്ല. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും പ്രവേശിക്കുന്നതിന് മുൻകൂട്ടി അനുമതി ആവശ്യമില്ലെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പള്ളികളിൽ നമസ്‌ക്കാരത്തിനായി പ്രവേശിക്കുമ്പോൾ രക്ഷിതാക്കൾക്ക് തങ്ങളുടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും കൂടെ കൂട്ടാം. 

സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ കുത്തിവെപ്പ് എടുക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ നിലവിൽ കൊവിഡ് ബാധിതര്‍ക്കും കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്