ജിസിസിയിൽ ഏറ്റവും മികച്ച ഗൃഹോപകരണങ്ങൾ എത്തിക്കുന്നതിനായി റീട്ടെയിൽ ഭീമനായ ജഷൻമാലുമായി ടിസിഎൽ കൈകോർക്കുന്നു

Published : Jun 16, 2022, 08:54 AM ISTUpdated : Jun 16, 2022, 09:12 AM IST
ജിസിസിയിൽ ഏറ്റവും മികച്ച ഗൃഹോപകരണങ്ങൾ എത്തിക്കുന്നതിനായി റീട്ടെയിൽ ഭീമനായ ജഷൻമാലുമായി ടിസിഎൽ കൈകോർക്കുന്നു

Synopsis

റ്റിസിഎല്ലിന്റെ സ്ട്രാറ്റജിക് പാര്‍ട്ണറും വിപുലമായ ഗൃഹോപകരണങ്ങള്‍ എസികള്‍ എന്നിവയുടെ മേഖലയിലെ വിതരണക്കാരുമാകും ജഷന്‍മാല്‍.

ദുബൈ: ആഗോള തലത്തില്‍ രണ്ടാം സ്ഥാനക്കാരായ എല്‍സിഡി ടിവി ബ്രാന്‍ഡും  കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍ എന്നിവയിലെ തുടക്കക്കാരുമായ ടിസിഎല്‍ ഇലക്ട്രോണിക്സ് (1070.HK),  ജിസിസിയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നായ ജഷൻമാലുമായി കൈകോര്‍ക്കുന്നു.  ഈ പങ്കാളിത്തം റ്റിസിഎല്ലിനെ അതിന്റെ മികച്ച ഗൃഹോപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവ വഴി യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ആദ്യമായി വിപുലമായ കസ്റ്റമര്‍ ബേസ് നേടാന്‍ സഹായിക്കുന്നു.

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും  ടിസിഎല്ലിന്റെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ് ജഷൻമാലുമായുള്ള പങ്കാളിത്തം. ഈ മേഖലയിലെ ടിസിഎല്ലിന്റെ പ്രധാന പങ്കാളിയാകും ജഷൻമാൽ. അവരുടെ വിപുലമായ ഗൃഹോപകരണ ഉൽപ്പന്നങ്ങളും ഏറ്റവും പുതിയ FreshIN എസികളും അവതരിപ്പിക്കുകയാണ്. വിതരണത്തിലെ എന്‍ഡ് ടു എന്‍ഡ് ഓപ്പറേഷനുകളും ലോജിസ്റ്റിക്സ് മുതല്‍ വാറന്‍റി, സേവനങ്ങള്‍ വരെയും കൈകാര്യം ചെയ്യുക എന്നിവയും അതോടൊപ്പം തന്നെ നടത്തുന്നു. 

'ജഷൻമാലുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഇത് മിഡിൽ ഈസ്റ്റിലെ ഞങ്ങളുടെ വിപുലീകരണ പദ്ധതികളിൽ സഹായിക്കും. ജിസിസിയിൽ ഉടനീളം വിപുലമായ ബ്രാൻഡുകളുടെ വിതരണത്തിന്‍റെ പേരില്‍  ജഷൻമാല്‍ അറിയപ്പെടുന്നതിനാല്‍, ഈ പങ്കാളിത്തത്തിലൂടെ യുഎഇയില്‍ ആദ്യമായി ഞങ്ങളുടെ ഗൃഹോപകരണ ഉൽപ്പന്നങ്ങളും എസികളും അവതരിപ്പിക്കാനാകും. രണ്ട് പങ്കാളികള്‍ക്കും പരസ്പരം വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ ഉപയോഗിച്ച് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സവിശേഷമായ അവസരങ്ങള്‍ സൃഷ്ടിക്കാനാകും. റ്റിസിഎല്ലിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ് ജഷന്‍മാലുമായുള്ള പങ്കാളിത്തം. ഇതൊരു തന്ത്രപരമായ ബന്ധമാകും, അതുവഴി ഈ പ്രോസസിലെ എല്ലാ ഘട്ടങ്ങളും രണ്ട് പങ്കാളികള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമാകും'- ജഷൻമാലുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ടി‌സി‌എൽ എം‌ഇ‌എയുടെ ജനറൽ മാനേജർ ശ്രീമതി സണ്ണി യാങ് പറഞ്ഞു. 

'ഞങ്ങളുടെ ഫീല്‍ഡുകളില്‍ പ്രമുഖരായത് കൊണ്ട് തന്നെ  പുതിയ തന്ത്രപരമായ പങ്കാളിത്തം അര്‍ത്ഥവത്താണ്. മേഖലയില്‍ ഞങ്ങളുടെ കാല്‍വെപ്പ് തുടരാനും വിപുലമായ ഉപഭോക്തൃ സമൂഹത്തിന് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാനും ഞങ്ങളുടെ വളര്‍ച്ചയുടെ കഥ സഹായിക്കും. മേഖലയിലെ റീട്ടെയില്‍ വിതരണക്കാര്‍ എന്ന നിലയില്‍ 103 വര്‍ഷം നീണ്ട പാരമ്പര്യത്തിലൂടെയുള്ള വിശ്വാസ്യതയാണ് ജഷന്‍മാല്‍ എന്ന പേരിനുള്ളത്. അവരുടെ വിപണിയിലെ അറിവുകള്‍ പ്രാദേശിക ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം വര്‍ധിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കും'- അവര്‍ കൂട്ടിച്ചേര്‍ത്തു.

'വിപണിയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ഗ്രൂപ്പെന്ന നിലയില്‍ റ്റിസിഎല്ലുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ബിസിനസിന്റെ മൂല്യം ഉയര്‍ത്തുന്നു. സാങ്കേതികമായി മികച്ച ഗൃഹോപകരണങ്ങളും എസികളും തേടുന്ന മേഖലയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഞങ്ങളെ ഇത് സഹായിക്കും. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്ന റ്റിസിഎല്ലിനെ പോലെ വിശ്വാസ്യതയുള്ള ബ്രന്‍ഡിന് ശരിയായ രീതിയിലുള്ള പിന്തുണ നല്‍കി കൊണ്ട് ഇന്‍ഡസ്ട്രി പ്രമുഖര്‍ എന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണ്. കണ്‍സ്യൂമര്‍ ബൈയിങ് ട്രെന്‍ഡുകള്‍ കൃത്യമായി നിരീക്ഷിക്കുന്ന ഞങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിപുലമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു'- ജഷന്‍മാല്‍ ഗ്രൂപ്പ് സിഇഒ ഖാലിദ് സോളിമാന്‍ പറഞ്ഞു. 

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഞങ്ങളുടെ ശക്തി ഉപയോഗപ്പെടുത്തുമെന്നും ഉപഭോക്താക്കള്‍ക്കായി സവിശേഷമായ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റ്റിസിഎല്ലിന്റെ എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഗൃഹോപകരണങ്ങളും കട്ടിങ്-എഡ്ജ് ടെക്‌നോളജിയും ഞങ്ങളുടെ ഗൃഹോപകരണങ്ങളുടെ പട്ടിക ശക്തിപ്പെടുത്താനും പുതിയ ഉപഭോക്താക്കളിലേക്ക് എത്താനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'വിപണിയിലെ പ്രവര്‍ത്തനം വിപുലീകരിക്കാനും പുതിയ മാര്‍ക്കറ്റിങ്, സെയില്‍സ് തന്ത്രങ്ങള്‍ വികസിപ്പിക്കാനും ചെറുതും വലുതുമായ കാലയളവിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കാനും ഇത് അവസരം നല്‍കും'- അദ്ദേഹം വിശദമാക്കി.
 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ