
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു അധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഒരു ക്ലാസില്‍ പകരം കയറുന്നതിനെ ചൊല്ലി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് തുടക്കമിട്ടത്.
രണ്ട് അധ്യാപകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടു. തര്‍ക്കം അവസാനിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ രണ്ടുപേരോടും സത്യവാങ്മൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സത്യവാങ്മൂലം എഴുതുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അധ്യാപകന്‍ സഹപ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മൂന്ന് തവണയാണ് അധ്യാപകന്‍ സഹപ്രവര്‍ത്തകനെ കുത്തിയത്.
ഇത് കണ്ടു നിന്ന ഡയറക്ടര്‍ ഉച്ചത്തില്‍ നിലവിളിച്ചതോടെ മറ്റ് അധ്യാപകര്‍ ഓടിക്കൂടി. കുത്തേറ്റ അധ്യാപകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആഴത്തിലുള്ള കുത്തേറ്റ അധ്യാപകന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തില്‍ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
Read More - സ്‍ത്രീകള്‍ ഉള്‍പ്പെടെ 67 പ്രവാസികളെ അറസ്റ്റ് ചെയ്‍തു; വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുന്നു
ജോലിയ്ക്കിടെ വാഹനമിടിച്ച് മരിച്ചയാള്‍ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു
മനാമ: ബഹ്റൈനില്‍ ജോലിയ്ക്കിടെ വാഹനമിടിച്ച് മരിച്ചയാള്‍ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ശൈഖ് ഇസാ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ നവീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ പൗരനായ നര്‍സയ്യ യെടപ്പള്ളി (57) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Read More - കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു
ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയ്ക്ക് സമീപം ബിലാദ് അല്‍ ഖദീമില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡ് അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. നര്‍സയ്യ അപകടസ്ഥലത്തു വെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ മറ്റ് തൊഴിലാളികളെ ഉടന്‍ തന്നെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ