അമ്മയുമായി തര്‍ക്കം; പിന്നാലെ പതിനേഴുകാരനെ വീട്ടിൽ നിന്ന് കാണാതായി, അന്വേഷണം തുട‍ർന്ന് അജ്മാൻ പൊലീസ്

Published : Apr 21, 2024, 06:21 PM IST
അമ്മയുമായി തര്‍ക്കം; പിന്നാലെ പതിനേഴുകാരനെ വീട്ടിൽ നിന്ന് കാണാതായി, അന്വേഷണം തുട‍ർന്ന് അജ്മാൻ പൊലീസ്

Synopsis

പെരുന്നാള്‍ ആഘോഷത്തിനിടെയാണ് കുട്ടിയെ കാണാതായത്. കറുത്ത ഷർട്ടും പെരുന്നാളിന് സമ്മാനം കിട്ടിയ കുറച്ച് പണവുമായിട്ടാണ് ഇബ്രാഹിം അപ്രത്യക്ഷമായത്.

അജ്മാന്‍: അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും കാണാതായ കൗമാരക്കാരനെ അന്വേഷിച്ച് അജ്മാന്‍ പൊലീസ്. ഇബ്രാഹിം മുഹമ്മദ് എന്ന 17കാരനെ അല്‍ റൗദ ഒന്നിലെ വീട്ടില്‍ നിന്ന് ഈ മാസം 12-ാം തീയതി മുതലാണ് കാണാതായത്. അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് ഇബ്രാഹിമിനെ കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0502924491 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ അജ്മാന്‍ പൊലീസില്‍ വിവരം അറിയിക്കുകയോ ചെയ്യുക.

പെരുന്നാള്‍ ആഘോഷത്തിനിടെയാണ് കുട്ടിയെ കാണാതായത്. കറുത്ത ഷർട്ടും പെരുന്നാളിന് സമ്മാനം കിട്ടിയ കുറച്ച് പണവുമായിട്ടാണ് ഇബ്രാഹിം അപ്രത്യക്ഷമായത്. സാധ്യമായ എല്ലാ സ്ഥലങ്ങളിലും തെരച്ചില്‍ നടത്തിയെന്നും കാണാതയതായി പരാതി നല്‍കിയെന്നും കുടുംബം അറിയിച്ചു. സുഹൃത്തുക്കളോട് ബന്ധുക്കളോടും അന്വേഷിച്ചതായി ഇബ്രാഹിമിന്‍റെ അമ്മ പറഞ്ഞു. രണ്ട് മക്കളില്‍ മൂത്തവനാണ് ഇബ്രാഹിം. 

Read Also -  ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

അബുദാബി-ദുബൈ റൂട്ടില്‍ രണ്ട് പ്രധാന റോഡുകള്‍ താല്‍ക്കാലികമായി അടച്ചു

അബുദാബി: അബുദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള റോഡുകളായ ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് (ഇ-11), ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (ഇ-311) എന്നിവ താല്‍ക്കാലികമായി അടച്ചു. ഈ റോഡുകളിലൂടെയുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് (ഇ611) വഴി തിരിച്ചുവിട്ടതായി അബുദാബി  ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ഐടിസി) അറിയിച്ചു. 

ഐടിസി എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡുകള്‍ അടച്ചിട്ടത്.  എന്നുവരെയാണ് റോഡുകള്‍ അടച്ചിടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാപ്പും കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ
റോഡിലെ തിരക്ക് കുറയും, രണ്ട് വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് ദുബൈ