യുഎഇയില്‍ താപനില താഴുന്നു; ഇന്നും നാളെയും മഴയെന്ന് പ്രവചനം

By Web TeamFirst Published Sep 26, 2019, 1:52 PM IST
Highlights

യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

അബുദാബി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപമാറ്റം പ്രാപിച്ചതിനാല്‍ യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം രാജ്യത്തെ താപനിലയിലും കുറവുണ്ടാകും. വരും ദിവസങ്ങളില്‍ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. 

click me!