ആ അഭിമാന നിമിഷങ്ങള്‍ ശൈഖ് മുഹമ്മദ് വീക്ഷിച്ചത് സൈക്കിള്‍ സവാരിക്കിടെ - വീഡിയോ

By Web TeamFirst Published Sep 26, 2019, 1:24 PM IST
Highlights

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സൈക്കിള്‍ സവാരിക്കിടെയാണ് യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനെയും വഹിച്ചുകൊണ്ടുള്ള സോയൂസ് പേടകത്തിന്റെ യാത്ര വീക്ഷിച്ചത്.

ദുബായ്: യുഎഇയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിനമായിരുന്നു സെപ്തംബര്‍ 25. രാജ്യത്തിന്റെ അഭിമാനം ആകാശത്തിനും അപ്പുറത്തേക്കുയര്‍ത്തി ആദ്യമായൊരു എമിറാത്തി, ബഹിരാകാശത്ത് കാലുകുത്തി.  കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 12 പേടകം യാത്ര തിരിച്ചത്. യുഎഇയിലെ സ്വദേശികളും വിദേശികളും മുതല്‍ ഭരണാധികാരികള്‍ വരെ കാത്തിരുന്ന നിമിഷമായിരുന്നു ഇന്നലത്തേത്.

ബൈക്കന്നൂരില്‍ നിന്ന് സോയൂസ് പേടകം കുതിച്ചുയര്‍ന്നപ്പോള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സൈക്കിള്‍ സവാരിക്കിടെയാണ് ആ ദൃശ്യങ്ങള്‍ കണ്ടത്. റോഡരികില്‍ സൈക്കിള്‍ നിര്‍ത്തി, തന്റെ മൊബൈല്‍ ഫോണില്‍ അദ്ദേഹം ബൈക്കന്നൂരിലെ ഗഗാറിന്‍ ലേഞ്ച് പാഡില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ കണ്ടു.  രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നായിരുന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചത്.
 

حلم زايد تحقق 🇦🇪
Zayed’s dream comes true pic.twitter.com/1FBLMqPkxh

— Hamdan bin Mohammed (@HamdanMohammed)

ഇന്നലെ രാത്രി പ്രാദേശിക സമയം 11.42നായിരുന്നു ആദ്യ ഇമറാത്തി ഗവേഷകന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചേര്‍ന്നത്. ഒക്ടോബര്‍ നാല് വരെ അദ്ദേഹം അവിടെ തുടരും. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 15 പേടകം യാത്ര തിരിച്ചത്. റഷന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്ക, അമേരിക്കയില്‍ നിന്നുള്ള ജെസീക്ക മിര്‍ എന്നിവരാണ് ഹസ്സയ്ക്കൊപ്പമുള്ളത്. 6.17ന് ബഹിരാകാശത്തേക്ക് കടന്ന സോയുസ് പേടകം പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റ് നേരത്തെ രാത്രി 11.44ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു.

click me!