
റിയാദ്: ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ(Umrah) ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് ഒന്നിലധികം ഉംറ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ നിബന്ധന നിര്‍ബന്ധമാക്കിയത്.
ആവര്‍ത്തന ഉംറകള്‍ക്കിടയില്‍ 10 ദിവസ ഇടവേള ഇനി മുതല്‍ നിര്‍ബന്ധമാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ആവര്‍ത്ത ഉംറകള്‍ക്കിടയിലെ ഇടവേള നിബന്ധന എടുത്തുകളഞ്ഞിരുന്നു. ഒന്ന് പൂര്‍ത്തയാക്കി അടുത്തതിന് ഉടനെ അപേക്ഷിക്കാന്‍ കഴിയുമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ് ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഒരു ഉംറക്ക് ശേഷം പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ 10 ദിവസം കാത്ത് നില്‍ക്കേണ്ടിവരും.
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) അഴിമതി വിരുദ്ധ അതോറിറ്റി കഴിഞ്ഞ മാസം നടത്തിയ റെയ്ഡുകളില്‍ 233 പേര്‍ പിടിയിലായതായി ഓവര്‍സൈറ്റ് ആന്‍ ആന്റി കറപ്ഷന്‍ അതോറിറ്റി( Oversight and Anti-Corruption Authority) അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അഴിമതി കുറ്റത്തില്‍ മറ്റ് 641 പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. 5,518 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പ്രതിരോധ, ആഭ്യന്തര, നാഷണല്‍ ഗാര്‍ഡ്, ഫോറിന്‍ അഫയേഴ്‌സ്, ആരോഗ്യ, ജസ്റ്റിസ് ആന്‍ഡ് മുന്‍സിപ്പല്‍, റൂറല്‍ ആന്‍ഡ് ഹൗസിങ് അഫയേഴ്‌സ് മന്ത്രാലയങ്ങളിലെ 233 ജീവനക്കാര്‍ പിടിയിലായത്.
ഇവരെ വിചാരണയ്ക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 641 പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക രംഗത്തും ഭരണരംഗത്തും അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ ടോള്‍ ഫ്രീ നമ്പരായ 980ലോ nazaha.gov.sa@980 എന്ന ഇമെയിലിലോ 0114420057 എന്ന ഫാക്‌സ് നമ്പരിലോ അറിയിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam