വന്‍ മദ്യശേഖരവും പുകയില ഉത്പന്നങ്ങളുമായി 10 പ്രവാസികള്‍ അറസ്റ്റില്‍

Published : May 19, 2022, 08:25 PM IST
വന്‍ മദ്യശേഖരവും പുകയില ഉത്പന്നങ്ങളുമായി 10 പ്രവാസികള്‍ അറസ്റ്റില്‍

Synopsis

ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. പിടിയിലായ പ്രവാസികളുടെ പക്കല്‍ നിന്ന് വിവിധയിനം പുകയില ഉത്പന്നങ്ങള്‍, സിഗിരറ്റുകള്‍, മദ്യം എന്നിവയാണ് പിടിച്ചെടുത്തതെന്ന് അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. 

മസ്‍കത്ത്: വന്‍മദ്യ ശേഖരവും പുകയില ഉത്പന്നങ്ങളുമായി 10 പ്രവാസികള്‍ ഒമാനില്‍ പൊലീസിന്റെ പിടിയിലായി. കള്ളക്കടത്തിനൊപ്പം രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. പിടിയിലായ പ്രവാസികളുടെ പക്കല്‍ നിന്ന് വിവിധയിനം പുകയില ഉത്പന്നങ്ങള്‍, സിഗിരറ്റുകള്‍, മദ്യം എന്നിവയാണ് പിടിച്ചെടുത്തതെന്ന് അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.  ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ