16 വയസുകാരിക്ക് അശ്ലീല സന്ദേശമയച്ചു; ദുബൈയില്‍ ടെന്നിസ് കോച്ചിന് ശിക്ഷ

Published : Sep 14, 2022, 09:59 PM IST
16 വയസുകാരിക്ക് അശ്ലീല സന്ദേശമയച്ചു; ദുബൈയില്‍ ടെന്നിസ് കോച്ചിന് ശിക്ഷ

Synopsis

ദുബൈയിലെ ഒരു ടെന്നിസ് ക്ലബില്‍ പരിശീലനത്തിന് ചേര്‍ന്ന പെണ്‍കുട്ടി, കോച്ചിന്റെ ശല്യം കാരണം പിന്നീട് പരിശീലനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 

ദുബൈ: 16 വയസുകാരിക്ക് അശ്ലീല സന്ദേശം അയച്ച പ്രവാസിക്ക് ദുബൈയില്‍ 2000 ദിര്‍ഹം പിഴ. ടെന്നിസ് കോച്ചായ ഇയാള്‍ തന്റെ കീഴില്‍ പരിശീലനം നടത്തുന്ന കുട്ടിയ്ക്കാണ് മാന്യമല്ലാത്ത സന്ദേശം അയച്ചത്. ഫേസ്‍ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‍തെന്നാണ് പരാതി.

ദുബൈയിലെ ഒരു ടെന്നിസ് ക്ലബില്‍ പരിശീലനത്തിന് ചേര്‍ന്ന പെണ്‍കുട്ടി, കോച്ചിന്റെ ശല്യം കാരണം പിന്നീട് പരിശീലനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്റെ കാമുകിയാവണമെന്നായിരുന്നു പെണ്‍കുട്ടിയോട് ഇയാള്‍ അഭ്യര്‍ത്ഥിച്ചത്. തന്നെ കാണാന്‍ വരണമെന്ന് ആവശ്യപ്പെടുകയും പെണ്‍കുട്ടിയെ കാണാനായി വീട്ടിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തുവെന്ന് ദുബൈ ക്രിമിനല്‍ കോടതിയിലെ കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

ദിവസവം പത്തിലധികം മെസേജുകള്‍ ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ചിരുന്നു. അവയില്‍ ചിലവ് വോയിസ് നോട്ടുകളുമായിരുന്നു. ശല്യം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി ഇയാളെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തെങ്കിലും കുട്ടിയുടെ സഹോദരി വഴി ശല്യം തുടര്‍ന്നു. ഇതോടെയാണ് പരാതിപ്പെട്ടത്.

Read also:  യുഎഇയിലെ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം; കടല്‍ കടന്നെത്തിയത് എട്ട് കോടിയുടെ സമ്മാനം

ചെറിയ വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബായ് പൊലീസ്
ദുബൈ: വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബൈ പൊലീസ്.  ദുബായ് നൗ മൊബൈൽ ആപ്പിലെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സര്‍വീസസിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ വാഹന ഉടമകൾക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാതെ തന്നെ ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനാകും.

ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക്അപകടം നടന്ന സ്ഥലത്തേക്ക് പോലീസ് എത്തുന്നതുവരെ കാത്തുനില്‍ക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് പോകേണ്ട ആവശ്യമോ ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ദുബായ് നൗ ആപ്പില്‍ പ്രത്യേക 'യുഎഇ പാസ്' ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വാഹനത്തിന്റെ നമ്പര്‍, അപകടത്തിന്റെ കാരണം, അപകടത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ചിത്രസമേതം പോലീസില്‍ അറിയിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം