
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നാളെ മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. നിലവില്‍ രണ്ടാം ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകള്‍ മൂന്ന്, നാല് ടെര്‍മിനലുകളിലേക്കാണ് മാറ്റുന്നത്. ഡിസംബര്‍ നാലിന് ഉച്ച മുതല്‍ ടെര്‍മിനല്‍ മാറ്റം തുടങ്ങും. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആറാം തീയ്യതി മുതലാണ് മാറുന്നത്.
അബുദാബി, ബഹ്റൈന്‍, ബെയ്‍റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയോടെ നാലാം ടെര്‍മിനലിലേക്ക് മാറും. ദുബൈ, കെയ്‍റോ, ശറം അല്‍ഖൈശ്, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച മുതലായിരിക്കും നാലാം ടെര്‍മിനലിലേക്ക് മാറ്റുക.
ഇന്ത്യയിലേക്ക് ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്‍ട്ര സര്‍വീസുകള്‍ ഡിസംബര്‍ ആറ് ചൊവ്വാഴ്ച മുതല്‍ നാലാം ടെര്‍മിനലിലേക്ക് മാറ്റുമെന്നാണ് അറിയിപ്പ്. നിലവില്‍ ഒന്നാം ടെര്‍മിനല്‍ വഴിയാണ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നടക്കുന്നത്. ഫ്ലൈ അദീല്‍ സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് ബുധനാഴ്‍ച മുതലും ഫ്ലൈ നാസ് എയര്‍, സ്‍കൈ ടീം സര്‍വീസുകള്‍ ഡിസംബര്‍ എട്ട് വ്യാഴാഴ്ച മുതലും മൂന്നാം ടെര്‍മിനലിലേക്ക് മാറ്റുംമെന്നും അറിയിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരുന്നതിനാല്‍ യാത്രക്കാര്‍ ഇക്കാര്യം നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണം.
Read also: വാഹനത്തില്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ