ആറ് മിനിറ്റിലധികം ഈ അറബ് രാജ്യങ്ങൾ ഇരുട്ടിൽ മൂടും, വരുന്നത് നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം

Published : Jun 20, 2025, 12:36 PM IST
Solar Eclipse

Synopsis

2027 ആ​ഗസ്റ്റ് രണ്ടിനായിരിക്കും പൂർണ അന്ധകാരത്തിലേക്ക് നയിക്കുന്ന ​ഗ്രഹണം സംഭവിക്കുന്നത്

ദുബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം 2027ൽ ദൃശ്യമാകുമെന്ന് നാസ. ഈ സൂര്യഗ്രഹണം അഞ്ച് അറബ് രാജ്യങ്ങളിൽ ദൃശ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2027 ആ​ഗസ്റ്റ് രണ്ടിനായിരിക്കും പൂർണ അന്ധകാരത്തിലേക്ക് നയിക്കുന്ന ​ഗ്രഹണം സംഭവിക്കുന്നത്. മൊറോക്കൊ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിലും സൗദി അറേബ്യയുടെയും യമന്റെയും ചില ഭാ​ഗങ്ങളിലും ​ഗ്രഹണം ദൃശ്യമാകും.

ഈ സൂര്യ​ഗ്രഹണം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ആറ് മിനിറ്റും 26 സെക്കൻഡും വരെ പൂർണ്ണ അന്ധകാരം നീണ്ടുനിൽക്കും. 2009ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമായിരിക്കും ഇത്. 2114 വരെ ഇത്തരത്തിലൊരു സൂര്യ​ഗ്രഹണം വീണ്ടും സംഭവിക്കില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാ​ഗികമായോ മറയ്ക്കുന്നതാണ് സമ്പൂർണ സൂര്യ​ഗ്രഹണം. പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശം ഭൂമിയിൽ പതിക്കാതെ ഭൂമിയാകെ അന്ധകാരത്തിൽ മൂടപ്പെടുകയാണ് ചെയ്യുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ