
അബുദാബി: യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ വീണ്ടും ചരിത്രനേട്ടം. വെറും രണ്ട് മാസത്തിനിടെ രണ്ടാമത്തെ 5 ദശലക്ഷം ദിർഹം ലഭിച്ച (5 Million AED) വിജയിയെ കണ്ടെത്തി. ദുബായിൽ താമസിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 39 കാരൻ ബ്രാൻഡൻ ടെക്രം ആണ് ഭാഗ്യശാലി. ഒരു 'ലക്കി ഡേ' ടിക്കറ്റിലൂടെ ജീവിതം തന്നെ മാറിമറിയാമെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് .
''നറുക്കെടുപ്പിൽ 5 ദശലക്ഷം ദിർഹം ലഭിച്ചെന്നറിഞ്ഞപ്പോൾ ശരിക്കും അമ്പരന്നുപോയെന്ന് ബ്രാൻഡൻ ടെക്രം പ്രതികരിച്ചു. നമ്മൾ ഇത് വിജയിക്കുമെന്ന് ഞാൻ എപ്പോഴും ഭാര്യയോട് പറയുമായിരുന്നു. എന്റെ ആഗ്രഹം ഒടുവിൽ സഫലമായെന്ന് ബ്രാൻഡൻ പറഞ്ഞു. ഇതാദ്യമായാണ് ഒരു ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ഭാര്യയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ ഈ തുക വിനിയോഗിക്കുമെന്നും ബ്രാൻഡൻ വ്യക്തമാക്കി.
നിലവിൽ ലക്കി ഡേ നറുക്കെടുപ്പിലൂടെ 30 ദശലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസും, 5 ദശലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും, കൂടാതെ ഓരോ നറുക്കെടുപ്പിലും ഉറപ്പായും ലഭിക്കുന്ന 50,000 ദിർഹത്തിന്റെ മൂന്ന് 'ലക്കി ചാൻസ്' സമ്മാനങ്ങളും നേടാൻ കളിക്കാർക്ക് അവസരമുണ്ട്. ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി പൂർണ്ണമായും നിയന്ത്രിക്കുന്ന യുഎഇ ലോട്ടറി, സുരക്ഷിതവും സുതാര്യവുമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അടുത്ത നറുക്കെടുപ്പുകൾക്കുള്ള ടിക്കറ്റുകൾ www.theuaelottery.ae എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
യുഎഇ ലോട്ടറിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ആദ്യത്തെ ഫെഡറൽ ലൈസൻസുള്ള ലോട്ടറിയാണ് യുഎഇ ലോട്ടറി. ഗൾഫ് മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ദ ഗെയിം എൽഎൽസി' എന്ന സ്ഥാപനമാണ് ഇത് നടത്തുന്നത്. ഉത്തരവാദിത്തത്തോടുള്ള ഗെയിമിംഗ് രീതികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.
യുഎഇ ലോട്ടറിയുടെ പ്രവർത്തന വിഭാഗമെന്ന നിലയിൽ, GCGRAയുടെ നിർദ്ദേശങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് 'ദ ഗെയിം' പ്രവർത്തിക്കുന്നത്. 18 വയസ്സും അതിനുമുകളിലും പ്രായമുള്ള യുഎഇയിലെ താമസക്കാർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് www.theuaelottery.ae സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam