
റിയാദ്: എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ ഷിജു ചാക്കോച്ചൻ (47) നിര്യാതനായി. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പുളിക്കമാലി ഇഞ്ചിമലയിൽ കുടുംബാംഗമാണ്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഷിജു, ദീർഘകാലം ശുമൈസിയിലായിരുന്നു താമസിച്ചിരുന്നത്. റിയാദിലെ കായിക മേഖലയിലും സജീവമായിരുന്ന അദ്ദേഹം ‘റിയാദ് ടൈഗേഴ്‌സ്’ വടംവലി ടീമിെൻറ മുൻ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.പി.സി പിറവം സെൻററിലെ മോറിയ വെട്ടിക്കൽ സഭാംഗമാണ്. വെള്ളിയാഴ്ച രാവിലെ എട്ടിന് പുളിക്കമാലിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30-ന് പുത്തൻ കുരിശ് സെമിത്തേരിയിൽ സംസ്‌കാരം നടക്കും. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ മുൻ സ്റ്റാഫ് നഴ്‌സ് ജെയ്ബിയാണ് ഭാര്യ. മക്കൾ: ഹന്ന, ഹെക്സിബ, ഹെബ, ഹീബ്രു. ഷിജു ചാക്കോച്ചെൻറ അപ്രതീക്ഷിത വേർപാടിൽ റിയാദ് ടാക്കീസ് അനുശോചിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam