
മക്ക: ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് സൗദി അറേബ്യയിൽ സജ്ജമായി. മക്കയിലെ ക്ലോക്ക് സെന്ററിലാണ് ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ഏറ്റവും വലിയ ബാർബർ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. ഏറ്റവും വേഗത്തിലും എളുപ്പത്തിലും തലമുടി നീക്കം ചെയ്യുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ബാർബർ ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗ്രാൻഡ് മോസ്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തീർത്ഥാടകർക്കുള്ള സേവന നിലവാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെൻട്രൽ ബാർബർ ഷോപ്പ് സോൺ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. ഇവിടെ 170 കസേരകളാണുള്ളത്. പ്രതിദിനം 15,000ത്തിലധികം തീർത്ഥാടകർക്ക് സേവനം നൽകാൻ കഴിയും. ഓരോ സേവനത്തിനും വെറും മൂന്നു മിനിറ്റ് സമയം മാത്രമാണ് എടുക്കുന്നത്.
ഹജ്ജ്, ഉംറ കർമങ്ങളുടെ ഭാഗമായി തലമുടി നീക്കം ചെയ്യുന്നതിന് നിരവധി പേരാണ് ഹറമിൽ എത്തുന്നത്. ഈ വർഷത്തെ തീർത്ഥാടകരുടെ തിരക്കാണ് മക്കയെ ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് വിപണിയായി മാറ്റിയിരിക്കുന്നത്. ഹറമിന് ചുറ്റും നിരവധി ബാർബർ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാഗവും എഷ്യൻ വംശജരാണ് എന്നത് ഒരു പ്രത്യേകതയാണ്. അറബ് ജീവനക്കാർ പത്ത് ശതമാനത്തിലും താഴെയാണ്.
read more: കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ട് പറക്കാം, വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ