
കുവൈത്ത് സിറ്റി: നടുറോഡിൽ പ്രവാസിയെ ആക്രമിച്ച് മെബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ അരങ്ങേറിയത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ. കുവൈത്തിൽ മോഷണം നടത്തി വാഹനത്തിൽ രക്ഷപ്പെട്ട പ്രതി, വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ ഹൈവേ പട്രോളിംഗ് സംഘം തന്നെ പിന്തുടരുന്നത് കണ്ട് ഞെട്ടി. ഉടൻ തന്നെ വാഹനം നിർത്തുവാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നിർദ്ദേശപ്രകാരം റോഡരികിൽ വാഹനം നിർത്തിയപ്പോൾ ഫോൺ നഷ്ടമായ പ്രവാസി വാഹനത്തിന്‍റെ മുകളിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് പ്രതി അമ്പരന്നു.
Read Also - വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് ബാങ്ക് കാർഡ് വിവരങ്ങൾ കൈവശപ്പെടുത്തി കവർച്ച, പ്രവാസി സംഘം പിടിയിൽ
ഡ്രൈവർ ബലമായി ഫോൺ മോഷ്ടിച്ചതിനാലാണ് താൻ കാറിൽ തൂങ്ങിക്കിടന്നതെന്ന് പ്രവാസി പൊലീസിനോട് പറഞ്ഞു. ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. ക്രിമിനൽ കോടതിയിൽ ഹാജരാക്കിയപ്പോൾ, ജഡ്ജി കുറ്റപത്രം വായിക്കാൻ തുടങ്ങിയ ഉടൻ തന്നെ പ്രതി അത് സത്യമല്ലെന്ന് പറഞ്ഞ് നടപടികൾ തടസപ്പെടുത്താനാണ് നോക്കിയത്. തുടര്‍ന്ന് കുറ്റങ്ങൾ ഓരോന്നായി വായിക്കുമ്പോഴും പ്രതി ഇത് തുടര്‍ന്നു. കോടതി കേസ് മാറ്റിവയ്ക്കുകയും പ്രതിക്ക് വേണ്ടി ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ