
അബുദാബി: ആഢംബര കാറില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന അറബി യുവാവിനെ അബുദാബി പൊലീസ് പിടികൂടി. കടകളില്‍ നിന്ന് റീ ചാര്‍ജ്ജ് കാര്‍ഡുകളും പണവുമായിരുന്നു ഇയാള്‍ മോഷ്ടിച്ചിരുന്നത്. അവ്യക്തമായ നമ്പര്‍ പ്ലേറ്റായിരുന്നു തട്ടിപ്പ് നടത്താനായി ഇയാള്‍ കാറില്‍ ഘടിപ്പിച്ചിരുന്നത്.
ഹൈ ടെക് കള്ളനെ പിടികൂടിയ വിവരം അബുദാബി പൊലീസിന്റെ ഔദ്ദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അറിയിച്ചത്. കടകളില്‍ നിന്ന് നിന്ന് മൊബൈല്‍ കാര്‍ഡുകളോ അല്ലെങ്കില്‍ 1000 ദിര്‍ഹത്തിന് ചില്ലറയോ ആണ് ആവശ്യപ്പെടാറുള്ളത്. പണമോ കാര്‍ഡ് വാങ്ങിയാല്‍ പണം നല്‍കാതെ രക്ഷപെടുകയായിരുന്നു രീതി. പിടിക്കപ്പെടാതിരിക്കാന്‍ അവ്യക്തമായ നമ്പര്‍ പ്ലേറ്റാണ് സഹായിച്ചത്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കള്ളനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുസല്ലം മുഹമ്മദ് അല്‍ അമീറി അറിയിച്ചു. വിശദമായ അന്വേഷണത്തിനൊടുവില്‍ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കുറ്റം സമ്മതിച്ചതോടെ പ്രോസിക്യൂഷന് കൈമാറി.
കടകളിലും മറ്റും വരുന്ന ഉപഭോക്താക്കളെ സൂക്ഷിക്കണമെന്നും ആദ്യം പണി വാങ്ങിയ ശേഷം സാധനം നല്‍കിയാല്‍ മതിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam