
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി.ജയകുമാര്‍ (70) ആണ് നിര്യാതനായത്. അസുഖത്തെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജഹ്റ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കുവൈത്തിൽ അല്‍ ജഹ്റ ടൂറിസ്റ്റിക് കമ്പിനിയില്‍, മെയിന്‍റനന്‍സ് മാനേജരായി ജോലിചെയ്ത് വരികയായിരുന്നു അദ്ദേഹം. നായര്‍സര്‍വ്വീസ് സൊസൈറ്റി കുവൈത്ത്, ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam