കർശന നിർദേശം, സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന്​ സൗദി ഗതാഗത അതോറിറ്റി

Published : Aug 25, 2025, 05:14 PM IST
saudi school bus

Synopsis

പുതിയ അധ്യയന വർഷത്തിൽ സ്കൂൾ ബസുകളിൽ സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി നിർദേശിച്ചു.

റിയാദ്​: സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന്​ സൗദി ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം​. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ലൈസൻസുള്ള ബസുകൾ ട്രാക്കിങ്​ സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉൾപ്പെടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.

സ്കൂൾ ബസുകൾ നിരവധി അടിസ്ഥാന മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ വാഹനങ്ങളിൽ സജ്ജീകരിക്കുക, പതിവ് അറ്റകുറ്റപ്പണികളും പരിശോധനകളും നടത്തുക, ഡ്രൈവർമാർ നിയുക്ത റൂട്ടുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വിദ്യാർഥികൾ സുരക്ഷിതമായി വാഹനങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും യാത്രയിലുടനീളം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും അതോറിറ്റി ഊന്നിപ്പറഞ്ഞു.

സൗദിയുടെ വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ദൈനംദിന ജോലികൾ പരിശോധനാ സംഘങ്ങൾ തുടരുന്നുണ്ടെന്ന് അതോറിറ്റി സൂചിപ്പിച്ചു. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പരാതികളും ഏകീകൃത കോൾ സെൻറർ (19929) വഴിയോ സാമൂഹിക മാധ്യമമായ ‘എക്​സ്’ ലെ ഗുണഭോക്തൃ അക്കൗണ്ട് വഴിയോ സമർപ്പിക്കാൻ എല്ലാവരോടും ആവ​ശ്യപ്പെടുന്നുവെന്നും അതോറിറ്റി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ