യുഎഇയില്‍ പ്രവേശിക്കാന്‍ ഫ്രീയായി കിട്ടും ഈ വിസ; കാലാവധി നീട്ടാനാവില്ലെന്ന് മാത്രം

By Web TeamFirst Published Dec 6, 2019, 4:04 PM IST
Highlights

യാത്രകള്‍ക്കിടെ യുഎഇയിലെത്തുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് 48  മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാനാവും. അതേസമയം 50 ദിര്‍ഹം ഫീസ് നല്‍കി ലഭിക്കുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് 96 മണിക്കൂറുകള്‍ രാജ്യത്ത് തങ്ങാനാവും.

അബുദാബി: യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ രണ്ട് തരത്തിലുള്ള ട്രാന്‍സിറ്റ് വിസകളാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അനുവദിക്കുന്നത്. യാത്രകള്‍ക്കിടെ യുഎഇയിലെത്തുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് 48  മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാനാവും. അതേസമയം 50 ദിര്‍ഹം ഫീസ് നല്‍കി ലഭിക്കുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് 96 മണിക്കൂറുകള്‍ രാജ്യത്ത് തങ്ങാനാവും. രണ്ട് വിസകളും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളുടെ സ്പോണ്‍സര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും ലഭ്യമാവുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതിന് മുന്‍പുതന്നെ വിസയ്ക്ക് അംഗീകാരം ലഭിച്ചിരിക്കണം. രണ്ട് തരം വിസകളുടെയും കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുകയുമില്ല.

 

The offers passengers traveling through its airports two types of transit which enables them to enjoy the country’s major tourist attractionshttps://t.co/PDxq3aExJi pic.twitter.com/MAYJSOhDbV

— Identity and Citizenship- UAE (@ICAUAE)
click me!