വ്യാജ ക്ലിനിക്ക് നടത്തി മരുന്നുകള്‍ വിറ്റു; മൂന്ന് പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Oct 26, 2021, 11:30 PM IST
Highlights

നഴ്‍സിങ് സേവനങ്ങളും മറ്റും വാഗ്ദാനം ചെയ്‍തുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യം, ലഘുലേഖകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ ഇവരെ കുടുക്കാന്‍ കെണിയൊരുക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) വ്യാജ ക്ലിനിക്ക്(Fake clinic) പ്രവര്‍ത്തിപ്പിച്ച് മരുന്നുകള്‍ വില്‍പ്പന നടത്തിയ ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കുവൈത്തിലെ ഇഷ്ബിലിയ ഏരിയയിലാണ് സംഭവം.

നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 12 പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി

നഴ്‍സിങ് സേവനങ്ങളും മറ്റും വാഗ്ദാനം ചെയ്‍തുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യം, ലഘുലേഖകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ ഇവരെ കുടുക്കാന്‍ കെണിയൊരുക്കുകയായിരുന്നു. നഴ്‌സ് ചമഞ്ഞ വീട്ടുജോലിക്കാരി, ഒരു ഡെലിവറി ബോയ് എന്നിവരെ ഇഷ്ബിലിയയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അതേസമയം പദ്ധതിയുടെ സൂത്രധാരനായ ഏഷ്യക്കാരനെ സാല്‍മിയയില്‍ നിന്നാണ് പിടികൂടിയത്. പ്രതികളെയും പിടിച്ചെടുത്ത മരുന്നുകളും രസീത്, വൗച്ചറുകള്‍ എന്നിവയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് നാടുകടത്തും. 

സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,688 നിയമലംഘകര്‍

15 വര്‍ഷമായി നാട്ടില്‍ പോകാത്ത പ്രവാസി മലയാളി മരിച്ചു

കടയില്‍ അതിക്രമിച്ച് കയറി ഉടമയെ പീഡിപ്പിച്ചു; യുഎഇയില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

 

 


 

click me!