Asianet News MalayalamAsianet News Malayalam

15 വര്‍ഷമായി നാട്ടില്‍ പോകാത്ത പ്രവാസി മലയാളി മരിച്ചു

നിരവധി വര്‍ഷം സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം 15 വര്‍ഷമായിട്ട് നാട്ടില്‍ പോയിട്ടില്ല. ഭാര്യ സുഭദ്രാദേവി ഒരു വാഹനാപകടത്തില്‍ രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.

keralite expat died in saudi arabia
Author
Riyadh Saudi Arabia, First Published Oct 26, 2021, 11:05 PM IST

റിയാദ്: ഒന്നര പതിറ്റാണ്ടായി നാട്ടില്‍ പോകാതെ സൗദിയില്‍(Saudi Arabia) കഴിഞ്ഞ മലയാളി മരിച്ചു. കൊല്ലം പറവൂര്‍ സ്വദേശി രാമചന്ദ്രന്‍ (65) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. നിരവധി വര്‍ഷം സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം 15 വര്‍ഷമായിട്ട് നാട്ടില്‍ പോയിട്ടില്ല. ഭാര്യ സുഭദ്രാദേവി ഒരു വാഹനാപകടത്തില്‍ രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. വേലായുധനാണ് പിതാവ്. സുമതിയാണ് അമ്മ.

ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു

ഉറക്കത്തിൽ ഹൃദയാഘാതം: പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു
 

സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,688 നിയമലംഘകര്‍

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഒരാഴ്ചയ്ക്കിടയില്‍ 15,688 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും (Jawazat) ഒക്ടോബര്‍ 14  മുതല്‍ 20 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

പിടിയിലായവരില്‍  7,088  പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 6,985 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,615 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 406 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്. ഇവരില്‍ 57 ശതമാനം പേര്‍ യെമനികളും 41 ശതമാനം എത്യോപ്യക്കാരുമാണ്. രണ്ട് ശതമാനമാണ് മറ്റ് രാജ്യക്കാര്‍.സൗദിയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 10 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നല്‍കിയതിന്  20 പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios