Drugs Smuggling : ലഹരിമരുന്ന് കടത്ത്; 86 കിലോ ഹാഷിഷുമായി കുവൈത്തില്‍ മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍

Published : Jan 07, 2022, 12:09 AM IST
Drugs Smuggling : ലഹരിമരുന്ന് കടത്ത്; 86 കിലോ ഹാഷിഷുമായി കുവൈത്തില്‍ മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍

Synopsis

സമുദ്രമാര്‍ഗം കുവൈത്തിലേക്ക് പ്രവേശിച്ച ബോട്ട് റഡാര്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും തുടര്‍ന്ന് ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘം സ്ഥലത്തെത്തി ഇവരെ തടഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക്(Kuwait) നുഴഞ്ഞുകയറുകയും ലഹരിമരുന്ന് (narcotics)കടത്താന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് ഏഷ്യക്കാരെ അതിര്‍ത്തി സുരക്ഷ സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടികൂടി. 

സമുദ്രമാര്‍ഗം കുവൈത്തിലേക്ക് പ്രവേശിച്ച ബോട്ട് റഡാര്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും തുടര്‍ന്ന് ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘം സ്ഥലത്തെത്തി ഇവരെ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടി. ഇവരുടെ കൈവശം മൂന്ന് കാനുകള്‍ കണ്ടെത്തി. ഇതില്‍ നിന്ന്  86 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

അബുദാബി: മയക്കുമരുന്ന് (drugs)വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി(Criminal Court of Abu Dhabi ) വധശിക്ഷ(death penalty) വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു രണ്ടുപേരും. ആള്‍താമസമില്ലാത്ത സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് ഒളിപ്പിച്ച് തരംതിരിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പ് വഴി ചിത്രങ്ങള്‍ അയച്ചാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

പൊലീസ് അന്വേഷണം നടത്തിയ ശേഷം അബുദാബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇടപാടിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ