മയക്കുമരുന്ന് വില്‍പ്പന; യുഎഇയില്‍ മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍

By Web TeamFirst Published Nov 11, 2020, 4:59 PM IST
Highlights
  •  

അബുദാബി: ലഹരി മരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്ന് ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന 45 കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരി പദാര്‍ത്ഥവും പൊലീസ് പിടിച്ചെടുത്തു.

അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലായി ലഹരിമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് സംഘം പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുന്ന സംഘം ആവശ്യക്കാരെ ഇവിടങ്ങളിലേക്ക് വരുത്തുകയാണ് ചെയ്തിരുന്നതെന്ന് അബുദാബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ റാഷിദി പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നും എത്തിച്ച ലഹരിമരുന്ന് യുഎഇയില്‍ വില്‍ക്കാന്‍ ശ്രമിച്ചതായി സംഘം സമ്മതിച്ചു. രഹസ്യവിവരം ലഭിച്ച പൊലീസ് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് ലഹരിമരുന്ന് നിര്‍മ്മാര്‍ജന വിഭാഗം തലവന്‍ കേണല്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.  
 

click me!