
അബുദാബി: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേങ്ങള്‍ പാലിച്ചില്ലെങ്കില്‍ മൂന്ന് ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കും. തൊഴില്‍ സ്ഥലങ്ങളിലെ കൊവിഡ് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കൊവിഡ് വ്യാപനം ചെറുക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരോട് അധികൃതര്‍ ആവശ്യപ്പെട്ടു.
ജോലി സ്ഥലങ്ങളിലെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഹ്യൂമണ്‍ റിസോഴ്‍സസ് പ്രത്യേക സര്‍ക്കുലര്‍ നല്‍കി. എല്ലാ ജീവനക്കാരും ജോലി സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‍ക് ധരിക്കണമെന്നും മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമാണ് അറിയിപ്പ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും എച്ച്.ആര്‍ വിഭാഗം ഇതിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ