ബിഗ് ടിക്കറ്റില്‍ ഇത്തവണയും മൂന്ന് കോടീശ്വരന്മാര്‍; ഒന്നാം സമ്മാനം 40 കോടി, പങ്കെടുക്കാന്‍ മൂന്ന് ദിവസം കൂടി

Published : Jun 28, 2021, 02:38 PM IST
ബിഗ് ടിക്കറ്റില്‍ ഇത്തവണയും മൂന്ന് കോടീശ്വരന്മാര്‍; ഒന്നാം സമ്മാനം 40 കോടി, പങ്കെടുക്കാന്‍ മൂന്ന് ദിവസം കൂടി

Synopsis

30 ലക്ഷം ദിര്‍ഹമാണ് (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കാം. ഇതിന് പുറമെ മറ്റ് ആറ് ക്യാഷ് പ്രൈസുകളുമുണ്ട്. 

അബുദാബി: ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസം കൂടി മാത്രം അവസരം. രണ്ട് കോടി  ദിര്‍ഹം (40 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം നല്‍കുന്ന 229-ാം സീരിസ് 'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പ് ജൂലൈ മൂന്നിനാണ് നടക്കാനിരിക്കുന്നത്. 30 ലക്ഷം ദിര്‍ഹമാണ് (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കാം. ഇതിന് പുറമെ മറ്റ് ആറ് ക്യാഷ് പ്രൈസുകളും അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലുണ്ടാകും.

ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബി.എം.ഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ 420i കാറാണ് ഇത്തവണ സമ്മാനം നല്‍കുന്നത്. ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ ജൂണ്‍ 30ന് രാത്രി 11.45 വരെ സ്വന്തമാക്കാം. ബിഗ് ടിക്കറ്റിലൂടെ യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

 എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിലൂടെ ഒരുപക്ഷേ യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള അവസരമോ അല്ലെങ്കില്‍ ഉറപ്പുള്ള ഒരു സമ്മാനത്തിനുള്ള അവസരമോ ആയിരിക്കും ബിഗ് ടിക്കറ്റിലൂടെ നിങ്ങളെ തേടിയെത്തുന്നത്. ജൂലൈ മൂന്നിന് വൈകുന്നേരം 7.30 മുതല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം ഫേസ്‍ബുക്കിലും യുട്യൂബിലും സംപ്രേക്ഷണം ചെയ്യും. നറുക്കെടുപ്പിന്റെ തത്സമയം സംപ്രേക്ഷണം കണ്ടുകൊണ്ടിരിക്കുന്നവര്‍ക്കും വലിയ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ടെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service