ഇന്ത്യയിലേക്കയച്ച മൂന്ന് മൃതദേഹം തിരിച്ചയച്ചു; നടുക്കം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ

By Web TeamFirst Published Apr 26, 2020, 11:08 AM IST
Highlights

വിമാനത്തിൽ നിന്ന് ഇറക്കാതെ മൃതദേഹങ്ങൾ തിരിച്ചയച്ചു എന്നാണ് സ്ഥിരീകരണം. ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതുക്കിയ ഉത്തരവ് വരും മുമ്പാണെന്നാണ് സൂചന

അബുദാബി: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കയച്ച മൂന്ന് മൃതദ്ദേഹം തിരിച്ചയച്ചതിൽ നടുക്കം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ. ദില്ലി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളാണ്  വിമാനത്തിൽ നിന്ന് ഇറക്കാതെ തിരിച്ചയച്ചത്. സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അംബാസഡര്‍ പവൻ കപൂര്‍ പ്രതികരിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതുക്കിയ ഉത്തരവ് വരും മുമ്പാണ് സംഭവമെന്നാണ് സൂചന. മൃതദേഹങ്ങൾ ദില്ലിയിൽ ഇറക്കാൻ പോലും അനുവദിച്ചിരുന്നില്ല. 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൊവിഡ് പശ്ചാത്തലത്തിലെ പുതിയ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ ദില്ലിയിൽ ഇറക്കാൻ വിസമ്മതിച്ചതെന്നാണ് വിവരം. അതേ സമയം കൊലിജ് സുരക്ഷാ നടപടികളും മാനദണ്ഡങ്ങളും എല്ലാം പാലിച്ചാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. 

തുടര്‍ന്ന് വായിക്കാം: 
 

click me!