കൊവിഡ് ചികിത്സയ്ക്കായി 48 മണിക്കൂര്‍ കൊണ്ട് ആശുപത്രി നിര്‍മ്മിച്ച് യുഎഇ

By Web TeamFirst Published Apr 26, 2020, 9:53 AM IST
Highlights

ഓരോ മുറിയിലും വീഡിയോ കോള്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന് രോഗികളുടെ അടുത്തെത്താതെ തന്നെ രോഗവിവരങ്ങള്‍ വിശദമായി ചോദിച്ചറിയാം.

അബുദാബി: കൊവിഡ് 19 ചികിത്സയ്ക്കായി അബുദാബിയില്‍ ആശുപത്രി നിര്‍മ്മിച്ചത് 48 മണിക്കൂര്‍ കൊണ്ട്. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നിര്‍മ്മിച്ച പുതിയ ആശുപത്രി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

20 ഡോക്ടര്‍മാരും 85 നഴ്‌സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. 127 കിടക്കകളുള്ള ആശുപത്രിയില്‍ 12 ഫാമിലി മുറികളുമുണ്ട്. അടുത്ത ബന്ധുക്കളുടെ സാമീപ്യം അത്യാവശ്യമായിട്ടുള്ളവരെ ഇവിടെ താമസിപ്പിക്കും. ഓരോ മുറിയിലും വീഡിയോ കോള്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന് രോഗികളുടെ അടുത്തെത്താതെ തന്നെ രോഗവിവരങ്ങള്‍ വിശദമായി ചോദിച്ചറിയാം. ഇതുവഴി രോഗപ്പകര്‍ച്ച ഒഴിവാക്കാമെന്ന് ഡെപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍  ഓഫീസര്‍ മുഹമ്മദ് ഇസ്സ അല്‍ മെഹ് രി പറഞ്ഞു. 
 

click me!