കൊവിഡ് ബാധിച്ച് സൗദിയിൽ മൂന്ന് പ്രവാസികള്‍ കൂടി മരിച്ചു

By Web TeamFirst Published Apr 30, 2020, 8:05 PM IST
Highlights

പുതിയതായി 1351 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 22753 ആയി. പുതിയ രോഗികളിൽ 17 ശതമാനം സൗദി പൗരന്മാരും 83 ശതമാനം വിദേശികളുമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളും മരിച്ചു. 24 മണിക്കൂറിനിടെയാണ് അഞ്ച് മരണം. ജിദ്ദയിൽ നാലുപേരും റിയാദിൽ  ഒരാളുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 162 ആയി. വ്യാഴാഴ്ച 210 രോഗികൾ കൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3163 ആയി. 

പുതിയതായി 1351 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 22753 ആയി. പുതിയ രോഗികളിൽ 17 ശതമാനം സൗദി പൗരന്മാരും 83 ശതമാനം വിദേശികളുമാണ്. ചികിത്സയിലുള്ള 19428 പേരിൽ 123 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ രണ്ടാഴ്ച പിന്നിട്ടു. 

പുതിയ രോഗികൾ: റിയാദ്-440, മക്ക-392, ജിദ്ദ-120, മദീന-119, ദമ്മാം-110, ജുബൈൽ-35, ഹുഫൂഫ്-29, ഖത്വീഫ്-23, ത്വാഇഫ്-17, സുൽഫി-13, ബുറൈദ-11, ഖുലൈസ്-8, ഖോബാർ-7, തബൂക്ക്-4, റാസതനൂറ-3, മുസാഹ്മിയ-3, അൽ ജഫർ-2, ഹാഇൽ-2, ഖമീസ് മുശൈത്ത്-1, ദഹ്റാൻ-1, നാരിയ-1, മിദ്നബ്-1, അൽബാഹ-1, അൽവജ്ഹ്-1, ഉംലുജ്-1, ഹഫർ അൽബാത്വിൻ-1, ഖുൻഫുദ-1, അൽഖുറയാത്ത്-1, റഫ്ഹ-1, വാദി ദവാസിർ-1, സാജർ-1 

click me!