Liquor sale in Oman: മദ്യക്കച്ചവടം നടത്തിയ മൂന്ന് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി

Published : Feb 14, 2022, 03:24 PM ISTUpdated : Feb 14, 2022, 03:39 PM IST
Liquor sale in Oman: മദ്യക്കച്ചവടം നടത്തിയ മൂന്ന് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി

Synopsis

ലഹരി പാനീയങ്ങളും പുകയില ഉത്പന്നങ്ങളും കൈവശം വെച്ചതിനും വ്യാപാരം നടത്തിയതിനുമായിരുന്നു അറസ്റ്റെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാറത്താകുറിപ്പിൽ പറയുന്നു. 

മസ്‍കത്ത്: മദ്യവും പുകയില ഉത്പന്നങ്ങളും (Liquor and tobaco products) കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും ഒമാനില്‍ (Oman) മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി (Expats arrested).  അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മൂന്ന് ഏഷ്യക്കാരെ പിടികൂടിയെന്നാണ് അല്‍ ദാഖിലിയ പൊലീസ് കമാന്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. വിവിധ തരത്തിലുള്ള മദ്യവും പുകയില ഉത്പന്നങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ലഹരി പാനീയങ്ങളും പുകയില ഉത്പന്നങ്ങളും കൈവശം വെച്ചതിനും വ്യാപാരം നടത്തിയതിനുമായിരുന്നു അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാറത്താകുറിപ്പിൽ പറയുന്നു. 4900ല്‍ അധികം പുകയില ഉത്പന്നങ്ങളും  വിവിധ അളവിലുള്ള ലഹരിപാനീയങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം