കടയില്‍ അതിക്രമിച്ച് കയറി ഉടമയെ പീഡിപ്പിച്ചു; യുഎഇയില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

By Web TeamFirst Published Oct 26, 2021, 3:51 PM IST
Highlights

2020 ജൂണിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തന്റെ കടയില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചുവെന്നും പണം കവര്‍ന്നുവെന്നും കാണിച്ച് കടയുടമയാണ് പരാതി നല്‍കിയത്. 

ദുബൈ: ഗ്രോസറി ഷോപ്പില്‍ (Grocery shop) അതിക്രമിച്ച് കയറി ഉടമയെ പീഡിപ്പിക്കുകയും കടയില്‍ മോഷണം (rape and theft) നടത്തുകയും ചെയ്‍ത സംഭവത്തില്‍ ശിക്ഷ വിധിച്ചു. പ്രതികളായ മൂന്ന് പ്രവാസികള്‍ക്ക് (three expats) ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയും 1700 ദിര്‍ഹം പിഴയുമാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും.

2020 ജൂണിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തന്റെ കടയില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചുവെന്നും പണം കവര്‍ന്നുവെന്നും കാണിച്ച് കടയുടമയാണ് പരാതി നല്‍കിയത്. ഏഷ്യക്കാരായ മൂന്ന് പേരടങ്ങുന്ന സംഘമാണ് കടയില്‍ അതിക്രമിച്ച് കയറി തന്നെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്‍തതെന്നും  കൈവശമുണ്ടായിരുന്ന പണം ഇവര്‍ കൊണ്ടുപോയെന്നും ഉടമ മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്താനും കുറ്റക്കാരെ തിരിച്ചറിഞ്ഞ് പിടികുടാനുമായി പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആളുകളെ തിരിച്ചറിയാനായി. പിന്നീട് ഇവരുടെ താമസ സ്ഥലങ്ങളിലുള്‍പ്പെടെ വ്യാപക തെരച്ചില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൂന്ന് പേരും കുറ്റം സമ്മതിച്ചു. പിന്നീട് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.

click me!