യുഎഇയിലെ ബീച്ചില്‍ വെച്ച് അമ്മയെയും രണ്ട് മക്കളെയും പട്ടി കടിച്ച സംഭവത്തില്‍ 20,000 ദിര്‍ഹം പിഴ

Published : May 04, 2023, 06:06 PM IST
യുഎഇയിലെ ബീച്ചില്‍ വെച്ച് അമ്മയെയും രണ്ട് മക്കളെയും പട്ടി കടിച്ച സംഭവത്തില്‍ 20,000 ദിര്‍ഹം പിഴ

Synopsis

കഴിഞ്ഞ ഡിസംബറില്‍ നാല് മക്കള്‍ക്കുനൊപ്പം ബീച്ചിലെത്തിയ വീട്ടമ്മയ്‍ക്കും മക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതനുസരിച്ചാണ് ഫുജൈറ് പൊലീസ് സംഭവത്തില്‍  അന്വേഷണം നടത്തിയത്. 

ഫുജൈറ: ഫുജൈറയിലെ ബീച്ചില്‍ വെച്ച് അമ്മയെയും രണ്ട് മക്കളെയും പട്ടി കടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പിഴ വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഒരു പുരുഷനും രണ്ട് സ്‍ത്രീകള്‍ക്കും 20,000 ദിര്‍ഹം പിഴയാണ് ഫുജൈറ പ്രാഥമിക കോടതി വിധിച്ചത്. ലൈസന്‍സില്ലാതെ നായയെ വളര്‍ത്തിയതിന് 10,000 ദിര്‍ഹവും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിന് രണ്ട് സ്‍ത്രീകള്‍ക്ക് 10,000 ദിര്‍ഹവുമാണ് പിഴ.

കഴിഞ്ഞ ഡിസംബറില്‍ നാല് മക്കള്‍ക്കുനൊപ്പം ബീച്ചിലെത്തിയ വീട്ടമ്മയ്‍ക്കും മക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതനുസരിച്ചാണ് ഫുജൈറ് പൊലീസ് സംഭവത്തില്‍  അന്വേഷണം നടത്തിയത്. നാദിയ അഹ്‍മദ് എന്ന വീട്ടമ്മയും അവരുടെ മക്കളായ അയ (11), ഇരട്ടകളായ അലി, ഫത്തിമ (6), അബ്‍ദുല്‍ അസീസ് (1) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരിയും കൂടിയാണ്  ബീച്ചിലെത്തിയത്. വൈകുന്നേരം 4.40 ഓടെ ഒരു നായയുമായി മൂന്ന് യുവതികളും ഇവിടെയെത്തി. ഇവര്‍ നായയോടൊപ്പം നടക്കുകയായിരുന്നു. ഇതിനിടെയാണ് നായ പൊടുന്നനെ കുട്ടികളെ ആക്രമിച്ചത്.

11 വയസുകാരി അയയുടെ തുടയില്‍ ആദ്യം കടിയേറ്റു. പിന്നീട് ആറ് വയസുകാരന്‍ അലിയ്ക്കും കടിയേറ്റു. ഈ സമയം കാറിന് സമീപം നില്‍ക്കുകയായിരുന്ന നാദിയ കുട്ടികളെ രക്ഷിക്കാനായി ഓടിയെത്തി. നായയുടെ പിടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ മല്‍പ്പിടുത്തം നടത്തേണ്ടി വന്നു. ഇതിനിടെ നാദിയക്കും കടിയേറ്റു. ഒടുവില്‍ എല്ലാവരും ഓടി കാറില്‍ കയറി രക്ഷപെടുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പൊലീസില്‍ വിവരം ലഭിച്ചതിന് പിന്നാലെ നായയുമായി ബീച്ചിലെത്തിയ മൂന്ന് യുവതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്ത. പൊതുസ്ഥലത്ത് നായയെ നിയന്ത്രിക്കുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Read also: മലയാളി ഭർത്താവ് കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു, ഭാര്യ ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം