കൊവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

Published : May 15, 2020, 08:47 AM ISTUpdated : May 15, 2020, 09:20 AM IST
കൊവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

Synopsis

ഇരുപത്തിനാലുമണിക്കൂറിനിടെ 5,922 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഗള്‍ഫില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അബുദാബി: കൊവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ മരിച്ചു. തലശേരി പാനൂര്‍ കൂരാറ സ്വദേശി അഷറഫ് കുവൈത്തിലും നാദാപുരം കുനിയില്‍ മജീദ് ദുബായിലും മരിച്ചു. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ ഒമാനിലാണ് മരിച്ചത്. 31 വയസായിരുന്നു.

കൊവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് വിപിന്‍ സേവ്യര്‍. ഒമാനിലെ റസ്താക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടു കൂടി ആറ് ഒമാന്‍ സ്വദേശികളും രണ്ടു മലയാളികള്‍ ഉള്‍പ്പെടെ പന്ത്രണ്ടു വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരണപ്പെട്ടത്. 

അതേസമയം ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം എഴുപത്തി ഏഴായി. ഗള്‍ഫില്‍ ആകെ മരണം 620 കടന്നു.
118,618 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുമണിക്കൂറിനിടെ 5,922 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം