കൊവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

Published : Apr 16, 2021, 11:17 PM IST
കൊവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

Synopsis

ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന നവാസിന് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചത്.

സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ ഒമാനില്‍ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി നവാസ്(35), വടകര കോട്ടൂര്‍ സ്വദേശി പൊറലേരി മീത്തല്‍ ഉണ്ണി(49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ(40)എന്നിവരാണ് സലാലയില്‍ മരിച്ചത്. 

ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന നവാസിന് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാണ്ഡ്യ അസോസിയേറ്റ്‌സില്‍ ജോലി ചെയ്ത് വരികയായിരുന്നു ഉണ്ണി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചത്. പച്ചക്കറിക്കട നടത്തുകയായിരുന്നു തായങ്ങാടി സ്വദേശി ഹംസ. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സലാലയില്‍ സംസ്‌കരിക്കും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറബ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്‍ ആക്രമണങ്ങൾ, അടിയന്തര യോഗം നാളെ, അറബ് ലീഗ് വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കും
കരുതലിന്‍റെ സ്നേഹചുംബനം; ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ ആശുപത്രിയിലെത്തി കണ്ട് യുഎഇ പ്രസിഡന്‍റ്, വീഡിയോ