പ്രവാസിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് കുവൈത്ത് സ്വദേശികള്‍ക്ക് കഠിന തടവ്

By Web TeamFirst Published Sep 13, 2020, 3:24 PM IST
Highlights

ഭാര്യയെ തെരുവില്‍ ഉപദ്രവിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഇറാന്‍കാരനെ പ്രതികള്‍ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

കുവൈത്ത് സിറ്റി: ഇറാന്‍ സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് കുവൈത്തികള്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയെ തെരുവില്‍ ഉപദ്രവിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഇറാന്‍കാരനെ പ്രതികള്‍ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ ഇറാന്‍ സ്വദേശിക്ക് നിരവധി പരിക്കുകളേറ്റതായി കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം പ്രതികളിലൊരാള്‍ ഇറാന്‍ പൗരനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായെത്തി ഇയാളെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

ഭാര്യയെ അപമാനിക്കുക, വൈകാരികവും ശാരീരികവുമായി വേദനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതികള്‍ ഇറാന്‍കാരനെ ആക്രമിച്ചതെന്ന് ഇറാന്‍ സ്വദേശിയുടെ അഭിഭാഷകന്‍ സയ്ദ് ഖബ്ബാസ് പറഞ്ഞു.


 

click me!