
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറാനിയന്‍ പൗരന്മാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. രാജ്യത്തേക്കുള്ള പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്ന് താമസകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി പറഞ്ഞു.
ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് നേരത്തെ തന്നെ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിതര്‍ ഏറെയുള്ള ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് അധികൃതര്‍ പ്രത്യേക ഇളവ് അനുവദിച്ചു. ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ വിലക്കുള്ളതിനാല്‍ മൂന്ന് മാസത്തേക്ക് പ്രത്യേക അവധിയ്ക്കുള്ള അനുമതിയാണ് അധികൃതര്‍ അനുവദിച്ചത്. മൂന്ന് മാസത്തെ കാലയളവ് പൂര്‍ത്തിയായ ശേഷം ഇവരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ അപ്പോഴത്തെ സാഹചര്യത്തിന് അനുസൃതമായി സ്വീകരിക്കുമെന്നാണ് അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam