ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടെ മരിച്ചു; പ്രവാസലോകത്ത് ആശങ്ക

Published : Jun 01, 2020, 12:04 AM IST
ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടെ മരിച്ചു; പ്രവാസലോകത്ത് ആശങ്ക

Synopsis

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 155 ആയി. യുഎഇയില്‍ 92 മലയാളികള്‍ മരിച്ചപ്പോള്‍, സൗദി 34, കുവൈത്ത് 26, ഒമാൻ മൂന്ന്, ഖത്തർ ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ള സ്ഥലങ്ങളില്‍ മലയാളികള്‍ മരിച്ചത്. 

ദുബൈ: ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 155 ആയി. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ആശങ്കയുയർത്തുകയാണ്. കൊല്ലം അഞ്ചല്‍ സ്വദേശി വിജയ് നാഥ് ഒമാനിലും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി പിടിഎസ് അഷ്റഫ് യുഎഇയിലും കണ്ണൂര്‍ കതിരൂര്‍ തോട്ടമുക്ക് സ്വദേശി മൂപ്പന്‍ മമ്മൂട്ടി കുവൈത്തിലുമാണ് ഇന്ന് മരിച്ചത്.

ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 155 ആയി. യുഎഇയില്‍ 92 മലയാളികള്‍ മരിച്ചപ്പോള്‍, സൗദി 34, കുവൈത്ത് 26, ഒമാൻ മൂന്ന്, ഖത്തർ ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ള സ്ഥലങ്ങളില്‍ മലയാളികള്‍ മരിച്ചത്. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ കൂടുതലാണെന്നത് കൊവിഡ് സങ്കീർണത രൂക്ഷമാക്കുന്നു.

മരിച്ച മലയാളികളിൽ ഇരുപത്തിരണ്ടുകാരൻ മുതൽ വയോധികർ വരെയുണ്ട്. ഇവരിൽ പലരുടെയും മരണത്തോടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സാണ് ഇല്ലാതായത്. ഡോക്ടർ ഉൾപ്പെടെ മൂന്ന് മലയാളി ആരോഗ്യ പ്രവർത്തകരും ഗള്‍ഫില്‍ കൊവിഡ് പോരാട്ടത്തിൽ ജീവൻ നഷ്ടമായവരില്‍പെടുന്നു. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരുകൾ ആശ്വാസമേകണമെന്ന ആവശ്യം പ്രവാസലോകത്ത് ശക്തമായിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം