
മനാമ: ബഹ്റൈനില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവിട്ടു. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ പൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 35 റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി.
ആഭ്യന്തര മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തിയത്. വിവിധ ഗവർണറേറ്റുകളിലെ 139 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. 18 വയസ്സിൽ താഴെയുള്ളവരെയും വാക്‌സിൻ സ്വീകരിക്കാത്തവരെയും പ്രവേശിപ്പിക്കുക, കൊവിഡ് ഭേദമായവരുടെ സർട്ടിഫിക്കറ്റ് ബി അവെയർ ആപ്പിൽ ഇല്ലാതിരിക്കുക, മുൻകരുതൽ നടപടികൾ ലംഘിക്കുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam