
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. പുതിയതായി 127 പേർക്ക് ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 216 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,10,887 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,220 ആയി ഉയർന്നു. 9,260 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്.
സൗദി അറേബ്യയില്‍ നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 4,407 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 105 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 6,642 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്ത് നടത്തി. റിയാദ് - 42, ജിദ്ദ - 24, ദമ്മാം - 11, മദീന - 5, ബുറൈദ - 4, മക്ക - 4, അബ്ഹ - 4, ഹുഫൂഫ് - 4, ത്വാഇഫ് - 3, ഖർജ് - 3, അൽബാഹ - 2, ജീസാൻ - 2, നജ്റാൻ - 2, ദഹ്റാൻ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read also: ഉംറ വിസയിൽ സൗദിയിൽ എത്തുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം; എവിടെയും സഞ്ചരിക്കാം
വിദേശികൾക്ക് സൗദി അറേബ്യ വൻതോതിൽ ഉംറ വിസ അനുവദിക്കുന്നു
റിയാദ്: ഹജ്ജിന് ശേഷം പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. അതേസമയം സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. അതേസമയം പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 30ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam