
റിയാദ്: സൗദി അറേബ്യയുടെ ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. യുഎഇയോട് ചേർന്നുള്ള അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. സാനിറ്ററി ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18,47,952 ലഹരി ഗുളികകളും 184 ഗ്രാം മയക്കുമരുന്നും സുരക്ഷ സാങ്കേതികവിദ്യകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ പിന്നീട് അറസ്റ്റ് ചെയ്തതായും അതോറിറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ