
റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിലാണ് ബുധനാഴ്ച വൈകിട്ട് അപകടം സംഭവിച്ചത്. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനികൾ അവരുടെ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു.
അപകട വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Read Also - ഇതിനകത്താണോ ഇങ്ങനൊക്കെ? വിമാനത്തിന് എമർജൻസി ലാൻഡിങ്, കാരണം ഭാര്യയും ഭര്‍ത്താവും തമ്മിൽ പൊരിഞ്ഞ അടി
നാലുവർഷമായി നാട് കണ്ടിട്ട്, പ്രിയപ്പെട്ടവരെ കാണാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു
റിയാദ്: നാലുവർഷമായി നാട്ടിൽ പോകാത്ത മലയാളി യാത്രക്കുള്ള ഒരുക്കത്തിനിടെ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞു (53) ആണ് മരിച്ചത്. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് സൗദിയിൽ എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല.
വൈകാതെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പരേതരായ അലി കുഞ്ഞു - സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ