
ദുബായ്: തനിക്കെതിരെ നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസ് തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചെക്ക് കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നും കേസ് ജയിച്ച് എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ എന്നും തുഷാര്‍ പറഞ്ഞു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന വാദം തുഷാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല ദുബായ് കോടതിയില്‍ കഴിഞ്ഞ ദിവസം സിവില്‍ കേസ് നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മതിയായ രേഖകളില്ലെന്ന് കാണിച്ച് ഈ കേസ് കോടതി തള്ളുകയായിരുന്നുവെന്ന് ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കേസിനെ വര്‍ഗീയമായി വരെ തിരിച്ചുവിടാന്‍ നാസില്‍ ശ്രമിച്ചുവെന്നും തുഷാര്‍ ആരോപിച്ചു.
ക്രിമിനല്‍ കേസില്‍ പാസ്‍പോര്‍ട്ട് കെട്ടിവച്ച് തുഷാര്‍ നാട്ടിലേക്ക് പോവുന്നത് തടയാനാണ് സിവില്‍ കേസ് നല്‍കിയതെന്നാണ് നാസിലര്‍ അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കിയിട്ട് മാത്രമേ തുഷാറിനെ നാട്ടിലേക്ക് വിടാന്‍ കഴിയൂ എന്ന് കരുതി ഒരു മുന്‍കരുതലിനാണ് ചെയ്തതെന്നും ഓഗസ്റ്റ് 29-ാം തീയതിയാണ് സിവില്‍ കേസ് ഫയല്‍ ചെയ്തതെന്നും നാസില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam