സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി മകനൊപ്പമുള്ള ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍

Published : Dec 28, 2018, 04:53 PM ISTUpdated : Dec 28, 2018, 05:08 PM IST
സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി മകനൊപ്പമുള്ള ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍

Synopsis

സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍. ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

റാസല്‍ഖൈമ: സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍. ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഞായറാഴ്ച  ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ മരിച്ചത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്. 

റോഡരികിലെ ലാംപ് പോസ്റ്റിലേക്ക് വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ദിവ്യ മരിക്കുകയായിരുന്നു. 

വാഹനമോടിക്കുന്നതിനിടെ താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രവീണ്‍ സമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ 2500 ദിര്‍ഹം പിഴയും പ്രവീണിന് ചുമത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും