ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന, കസ്റ്റംസ് കണ്ടെത്തിയത് വൻ പുകയില ശേഖരം

Published : Nov 21, 2023, 10:23 PM IST
ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന, കസ്റ്റംസ് കണ്ടെത്തിയത് വൻ പുകയില ശേഖരം

Synopsis

രാജ്യത്തേക്ക് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും എത്തിച്ച ഒരു കണ്ടെയ്‌നറിനുള്ളിലാണ് പുകയില ഒളിപ്പിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ വൻതോതില്‍ പുകയില കണ്ടെത്തിയത്. 

രാജ്യത്തേക്ക് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും എത്തിച്ച ഒരു കണ്ടെയ്‌നറിനുള്ളിലാണ് പുകയില ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് വെയർഹൗസ് ഡയറക്ടർ മുഹമ്മദ് ഗരീബ് അൽ സെയ്ദി, കസ്റ്റംസ് വെയർഹൗസ് കൺട്രോളർ നാസർ അൽ ദൽമാനി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. ചരക്കിൻറെ ബില്ലിൽ "വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും" എന്നാണ് അടങ്ങിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിശദമായി നടത്തിയ പരിശോധനയിൽ പുകയില പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ഇവ ഇറക്കുമതി ചെയ്തയാൾക്കായി അന്വേഷണം ഊർജിതമാക്കി. 

Read Also - പ്രവാസി മലയാളികളേ, സന്തോഷവാർത്ത; ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് പുനരാരംഭിക്കുന്നു, കേരളത്തിലേക്കും സർവീസ്

കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും പിടിച്ചെടുത്തു. 

സാൽമിയ പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ചിലര്‍ കറുത്ത ബാഗുകൾ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് പൊലീസ് പട്രോളിംഗ് സംഘം കണ്ടു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടുപേരും പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ അവയില്‍ 126 കുപ്പി മദ്യവും ആയിരം ദിനാറും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അപ്പാർട്ട്‌മെന്റിൽ നാടൻ മദ്യം ഉൽപ്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് വിൽപന നടത്തിയിരുന്നതായി വ്യക്തമായത്. 

അറസ്റ്റിലായ സമയത്ത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ഇവർ മദ്യം കടത്തുകയായിരുന്നു. പിടിച്ചെടുത്ത തുക മദ്യ വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും വ്യക്തമായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി