സൗദി അറേബ്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 3,66,723 പേര്‍ക്ക്

Published : Jan 27, 2021, 07:40 PM IST
സൗദി അറേബ്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 3,66,723 പേര്‍ക്ക്

Synopsis

കൊവിഡ്  ബാധിച്ച് ഇതുവരെ 6363 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.  അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2115 ആയി ഉയർന്നു.

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,66,723 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇന്ന് നാലുപേർ കൂടി മരിച്ചു. 216  പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. ചികിത്സയിലായിരുന്ന 205 പേരാണ് സുഖം പ്രാപിച്ചത്.  ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മുക്തരുടെ എണ്ണം 3,58,545 ആയി. 

കൊവിഡ്  ബാധിച്ച് ഇതുവരെ 6363 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.  അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2115 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 348 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ  കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു
കൈകോർത്ത് ഇന്ത്യയും യുഎഇയും, നി‍‍ർണായക കരാറുകളിൽ ഒപ്പിട്ടു