വേനൽക്കാലത്ത് സന്ദർശകർ ഒഴുകിയെത്തുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായി നജ്‌റാനിലെ കൃത്രിമ വെള്ളച്ചാട്ടങ്ങൾ

Published : Jun 28, 2026, 11:45 AM IST
 najrans artificial waterfalls

Synopsis

സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിലുള്ള ആറ് കൃത്രിമ വെള്ളച്ചാട്ടങ്ങൾ വേനൽക്കാലത്ത് സ്വദേശികളുടെയും വിദേശികളുടെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ആധുനിക രൂപകൽപ്പനയും രാത്രിയിലെ വർണ്ണവിളക്കുകളും ഈ പാർക്കുകളുടെ ആകർഷണീയത വർദ്ധിപ്പിക്കുകയും പ്രാദേശിക ടൂറിസത്തിന് ഉണർവേകുകയും ചെയ്യുന്നു.  

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിലുള്ള കൃത്രിമ വെള്ളച്ചാട്ടങ്ങൾ പ്രദേശത്തെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര-വിനോദ കേന്ദ്രങ്ങളായി മാറുന്നു. വേനൽക്കാലം ആരംഭിച്ചതോടെ സ്വദേശികളും വിദേശികളുമായ ഒട്ടനവധി സന്ദർശകരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. മനോഹരമായ ദൃശ്യഭംഗിയും പ്രകൃതിക്ക് കുളിർമയേകുന്ന അന്തരീക്ഷവും സമ്മാനിക്കുന്ന ഈ കേന്ദ്രങ്ങൾ, കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒത്തുചേരാൻ അനുയോജ്യമായ ഇടമാണ്.

പ്രദേശത്തിന്റെ പർവതനിരകളുടെ പ്രകൃതിദത്തമായ ഘടന നിലനിർത്തിക്കൊണ്ട്, ആധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത ആറ് കൃത്രിമ വെള്ളച്ചാട്ടങ്ങളാണ് നിലവിൽ നജ്‌റാനിലുള്ളത്. അബ അർ റഷാഷിലെ അമീർ ജലവി ബിൻ അബ്ദുൽ അസീസ് പാർക്ക് വെള്ളച്ചാട്ടം, അൽ സഫ ഗാർഡൻ വെള്ളച്ചാട്ടം, ഫ്ലാഗ് സ്ക്വയർ വെള്ളച്ചാട്ടം, അൽ ഹുസൈൻ വെള്ളച്ചാട്ടം, അൽ ഫൈസലിയ വെള്ളച്ചാട്ടം, അൽ അരീസയിലെ അൽ ഷലാൽ പാർക്ക് എന്നിവയാണ് നജ്‌റാൻ പ്രവിശ്യയുടെ ഭംഗി കൂട്ടുന്ന ആറ് പ്രധാന വെള്ളച്ചാട്ടങ്ങൾ.

കൃത്രിമ ശിലാരൂപങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന ജലപ്രവാഹവും രാത്രികാലങ്ങളിലെ വർണാഭമായ പ്രകാശസംവിധാനങ്ങളും ഈ കേന്ദ്രങ്ങളുടെ ആകർഷണീയത ഇരട്ടിയാക്കുന്നു. പാർക്കുകളിലെ ജനത്തിരക്ക് വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നതിനും ഇവ വലിയ പങ്കാണ് വഹിക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ശാന്തമായ അന്തരീക്ഷവും ഉള്ളതിനാൽ കുടുംബങ്ങൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ വെള്ളച്ചാട്ടങ്ങൾ പ്രിയപ്പെട്ട താവളമായി മാറിയതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിന് ആധുനികമായ മുഖച്ഛായ നൽകുന്ന ഈ ജലപ്രവാഹവും നൈറ്റ് ലൈറ്റിങ്ങും സന്ദർശകർക്ക് മികച്ചൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്.

പ്രദേശത്തിന്റെ നഗരസൗന്ദര്യം നിലനിർത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നജ്‌റാൻ മുനിസിപ്പാലിറ്റി ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസന പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തിവരുന്നുണ്ട്. സന്ദർശകർക്കായി ഇരിപ്പിടങ്ങൾ, നടപ്പാതകൾ, പുൽത്തകിടികൾ എന്നിവ ഒരുക്കുന്നതിനൊപ്പം, കൃത്യമായ ശുചീകരണ പ്രവർത്തനങ്ങളും യഥാസമയങ്ങളിലുള്ള അറ്റകുറ്റപ്പണികളും നഗരസഭയുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തുന്നുണ്ട്.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വൻ ലഹരിവേട്ട; 3.53 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ പിടികൂടി, ഈജിപ്ഷ്യൻ പൗരൻ പിടിയിൽ
എബോള പ്രതിരോധം; മുൻകരുതൽ നടപടി ശക്തം, മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ