അബുദാബി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് പലിശ രഹിത തവണകളായി അടയ്ക്കാനുള്ള സംവിധാനം അബുദാബായിലും നിലവില്‍ വന്നു. അബുദാബി പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടം സമാനമായ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കും ഫൈനുകള്‍ തവണകളായി അടയ്ക്കാനുള്ള സംവിധാനമൊരുക്കുന്നത്. അബുദാബി പൊലീസിന്റെ സര്‍വീസ് സെന്ററുകള്‍ വഴിയോ വെബ്‍സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, സെല്‍ഫ് സര്‍വീസ് കിയോസ്‍കുകള്‍ എന്നിവ വഴിയോ തവണകളായി പിഴയടയ്ക്കാം. ഒരു വര്‍ഷം വരെ കാലാവധിയുള്ള തവണകളാണുള്ളത്. ഇതിന് പലിശ ഈടാക്കുകയില്ല.
ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അബുദാബി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam