മക്കയിലെ ജുമൂമില്‍ സ്വദേശിയുടെ വീട്ടില്‍ നാല് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് റാബിഖിലുള്ള സഹോദരന്‍ അബ്ദു നാസറിന്റെ അടുത്തേക്ക് വന്നതായിരുന്നു.

റിയാദ്: ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ റാബിഖില്‍ കോഴിക്കോട് ഫറോഖ് പുറ്റേക്കാട് സ്വദേശി മണ്ണാര്‍കാവില്‍ കടന്നേലില്‍ നജ്മുദ്ദീന്‍ (46) ആണ് മരിച്ചത്. റാബിഖ് ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു മരണം.

മക്കയിലെ ജുമൂമില്‍ സ്വദേശിയുടെ വീട്ടില്‍ നാല് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് റാബിഖിലുള്ള സഹോദരന്‍ അബ്ദു നാസറിന്റെ അടുത്തേക്ക് വന്നതായിരുന്നു. രോഗം മൂര്‍ച്ഛിച്ച് രണ്ടാഴ്ചയായി തീവ്രപരിചരണത്തിലിരിക്കെയാണ് മരിച്ചത്.

പിതാവ്: മണ്ണാര്‍കാവില്‍ കടന്നേലില്‍ മുഹമ്മദ് ഹാജി, മാതാവ്: ആയിഷ ബീവി ഹജ്ജുമ്മ, ഭാര്യ: റസീന ബീഗം, മകന്‍: ലുതുഫുല്‍ ഹഖ്, സഹോദരങ്ങള്‍: അഷ്റഫ് (ഷാര്‍ജ), അബ്ദുനാസര്‍ (റാബിഖ്), ഷാഹിറ ബാനു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം റാബിഖില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ അബ്ദു നാസറും കെ.എം.സി.സി റാബിഖ് സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരും രംഗത്തുണ്ട്.