
റിയാദ്: സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര ചെയ്യാം. വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാനാണ് സൗദി സ്പേസ് ഏജൻസി ഒരുങ്ങുന്നത്.
സൗദിയിൽ നിന്ന് ബഹിരാകാശത്തേക്ക് വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ യാത്രകൾ സംഘടിപ്പിക്കുമെന്ന് സൗദി സ്പേസ് ഏജൻസി ഉപദേഷ്ടാവ് ഹൈദം അൽ തുവൈജിരിയാണ് അറിയിച്ചത്. ആഗോള തലത്തിൽ നിരവധി കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ യാത്രകൾ ആരംഭിക്കാൻ നീക്കം തുടങ്ങിയ പശ്ചാത്തലത്തിലാണ് സൗദി സ്‌പേസ് ഏജൻസിയും ബഹിരാകാശ ഇതിനുള്ള ഒരുക്കം തുടങ്ങിയത്.
വാണിജ്യ, ടൂറിസ്റ്റ് യാത്രകൾ ഉൾപ്പെടെ വ്യത്യസ്ഥമായ നിക്ഷേപ മേഖലകൾ ബഹിരാകാശ വ്യവസായം തുറന്നിടും. വിവിധ മേഖലകളെയും ഉൾപ്പെടുത്തി സൗദി സ്പേസ് ഏജൻസി വൈകാതെ പദ്ധതികള്‍ ആരംഭിക്കും. ദേശീയ സുരക്ഷക്ക് സംരക്ഷണം നൽകാനും ആരോഗ്യ പരിസ്ഥിതി സുരക്ഷാ മേഖലകളിലും ബഹിരാകാശ മേഖല സഹായിക്കുമെന്ന് സൗദി സ്പേസ് ഏജൻസി ഉപദേഷ്ടാവ് ഹൈൂദം അൽ തുവൈജിരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam