'ടൗട്ടെ' ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെട്ടുവെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By Web TeamFirst Published May 15, 2021, 5:52 PM IST
Highlights

ഒമാൻ തീരത്തുനിന്നും 1670  കിലോമീറ്റർ അകലെ എത്തി നിൽക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്തിന് 37 മുതൽ 47 നോട്ട്സ് വേഗതയാണ്.

മസ്‍കത്ത്: അറബിക്കടലിലുണ്ടായ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ഒമാൻ തീരത്തുനിന്നും 1670  കിലോമീറ്റർ അകലെ എത്തി നിൽക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്തിന് 37 മുതൽ 47 നോട്ട്സ് വേഗതയാണെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!