
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം. ജനുവരി ഒന്നു മുതല്‍ 2020 ജൂണ്‍ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങിയവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 12 പേര്‍ക്ക് ഓഗസ്റ്റ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുന്നു. ജൂലൈ 12 ന് നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് ഈ 12 ഭാഗ്യവാന്‍മാരെ തെരഞ്ഞെടുക്കുക.
വിശദ വിവരങ്ങള്‍ ഇങ്ങനെ
1. 12 ഭാഗ്യവാന്‍മാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് 2020 ജൂലൈ 12 ന് നടക്കും.
2. 2020 ജനുവരി ഒന്നിനും ജൂണ്‍ 30നും(11.59pm) ഇടയില്‍ ബിഗ് ടിക്കറ്റ് വാങ്ങിയവര്‍ക്കാണ് ഈ നറുക്കെടുപ്പിലേക്ക് യോഗ്യത.
3. ബിഗ് ടിക്കിൻറെ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് ഫ്രീ ആയി ലഭിക്കുന്ന 2+1 ഓഫറിന് അര്‍ഹരായവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം.
4. 2020 ജൂലൈ 12 ന് നടക്കുന്ന ബിഗ് ടിക്കറ്റ് സീരീസിന്‍റെ 217-ാമത് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.
5. വിജയികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2020 ഓഗസ്റ്റ് മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റിന്‍റെ 218-ാമത്തെ നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ വീതം ലഭിക്കുന്നു.
6. ടിക്കറ്റ് വാങ്ങിയ സമയത്ത് നല്‍കിയ ഫോണ്‍ നമ്പറുകള്‍ വഴിയാകും വിജയികളെ ബന്ധപ്പെടുക.
7. നറുക്കെടുപ്പിന് ശേഷം ബിഗ് ടിക്കറ്റ് വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവ വഴി വിജയികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കും.
8. നറുക്കെടുപ്പ് ദിവസമായ ജൂലൈ 12 രാത്രി 11 മണി വരെ ഉപഭോക്താക്കളെ വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് സംഘാടകര്‍ ശ്രമിക്കും.
9. ഫോണില്‍ ലഭ്യമാവാത്തവരുടെ സമ്മാനം റദ്ദാക്കപ്പെടും.
10. വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകള്‍, വെബ്സൈറ്റില്‍ നിന്ന് അവര്‍ വാങ്ങിയ മറ്റ് ടിക്കറ്റുകള്‍ പോലെ തന്നെ ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടും.
11. സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകളുടെ കോപ്പികള്‍ വിജയികള്‍ക്ക് ഇമെയില്‍ വഴി ലഭ്യമാക്കും.
12. പ്രത്യേക സാഹചര്യങ്ങളുണ്ടാകുന്ന പക്ഷം സമ്മാനമായി ലഭിച്ച ടിക്കറ്റുകളുടെ സാധുത റദ്ദാക്കാനുള്ള അധികാരം ബിഗ് ടിക്കറ്റ് മാനേജ്മെന്റില്‍ നിക്ഷിപ്തമായിരിക്കും.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam